ഷം​സീ​റി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​ന് ഭീ​ഷ​ണി: സി.​ഒ.​ടി. ന​സീ​ര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഇ​ന്ത്യ​ന്‍ ഗാ​ന്ധി​യ​ന്‍ പാ​ര്‍​ട്ടി​യു​ടെ ബാ​ന​റി​ല്‍ ഇ​ക്കു​റി ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് സി.​ഒ.​ടി. ന​സീ​ര്‍. ഷം​സീ​റി​നെ​തി​രേ മ​ത്സ​രി​ക്കാ​തി​രി​ക്കാ​നാ​യി ത​ന്നെ ര​ണ്ട് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചി​ല​യാ​ളു​ക​ള്‍ കാ​ര്‍ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സി.​ഒ.​ടി ന​സീ​ര്‍ പ​റ​ഞ്ഞു.
പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ത​ന്നെ ആ​ക്ര​മി​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ​യെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നും സി.​ഒ.​ടി. ന​സീ​ര്‍ ക​ണ്ണൂ​രി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്.
പ​ല​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല.
ഇ​ന്ത്യ​ന്‍ ഗാ​ന്ധി​യ​ന്‍ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ താ​ന്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഗാ​ന്ധി​യ​ന്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു.​എ​സ്. ആ​ഷി​നും പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha