മിനിക്കോയി ദ്വീപിനടുത്ത് നിന്നും പിടികൂടിയ ബോട്ടില്‍ 300 കിലോ ഹെറോയിന്‍; മൂന്ന് ബോട്ടുകളില്‍ നിന്നും അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും കണ്ടെടുത്ത് തീരസംരക്ഷണ സേന: ആയുധവും ലഹരു മരുന്നുമായി ബോട്ട് പോയത് എങ്ങോട്ട്?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തുടര്‍ന്ന് തീര സംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വളഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബോട്ടുകളില്‍ നിന്ന് എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തിയത്. ഡോണിയര്‍ വിമാനം മിനിക്കോയ് ദ്വീപില്‍ നിന്ന് 166 കിലോമീറ്റര്‍ മാറി ഒരാഴ്ചയായി നിരീക്ഷിച്ച 7 ബോട്ടുകളില്‍ 3 എണ്ണമാണു സംശയം തോന്നി കസ്റ്റഡിയിലെടുത്തതെന്നു നാവികസേന അറിയിച്ചു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെയാണു നീക്കമെന്നും കൂടുതല്‍ അന്വേഷണത്തിനായി വന്‍കരയിലെത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ശ്രീലങ്കന്‍ ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ട്. കഴിഞ്ഞയാഴ്ച മയക്കുമരുന്നുമായെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളും തീര സംരക്ഷണ സേനയുടെ വലയിലായിരുന്നു.

ബോട്ടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പിടികൂടിയ ബോട്ടുകളുമായി കേരളാ തീരത്തേക്ക് വരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു. മറ്റു വിശദാംശങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. വന്‍കരയിലെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ. ലഹരിമരുന്നു കടത്തിയതെന്നു കരുതുന്ന ഒരു ശ്രീലങ്കന്‍ ബോട്ട് വിഴിഞ്ഞം തീരത്തിനു സമീപം 7ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയിരുന്നു. നാര്‍ക്കോട്ടിക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷമ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha