ജനഹിതത്തെ അട്ടിമറിക്കാൻ സി.പി.എം. ശ്രമിക്കുന്നു - രമേശ് ചെന്നിത്തല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്തെ ജനഹിതത്തെ അട്ടിമറിക്കാൻ സി.പി.എം. ബോധപൂർവമായ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരിക്കൂറിൽ യു.ഡി.എഫ്. സ്ഥാനാർഥി സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ വോട്ടർമാരെ ആസൂത്രിതമായി പട്ടികയിൽ ചേർത്തത് ഇതിന്റെ തെളിവാണ്. ഇടതുപക്ഷ സർവീസ് സംഘടനയിലെ ഉദ്യോഗസ്ഥർ ഈ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്നു. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയ മുഴുവൻ പേർക്കെതിരെയും നടപടിയെടുക്കണം. മാധ്യമങ്ങളെ ഉപയോഗിച്ചും ജനവികാരത്തെ അട്ടിമറിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങൾക്ക് 200 കോടിയിലധികം രൂപയുടെ പരസ്യമാണ് അനുവദിച്ചിരിക്കുന്നത്. 53 കോടി രൂപ കിഫ്ബി വഴിയും അനുവദിച്ചു. ഇങ്ങനെ പരസ്യങ്ങൾ വാരിക്കോരി കൊടുത്ത് മാധ്യമങ്ങളെ സ്വാധീനിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ മാധ്യമങ്ങൾ പലവിധ സർവേകളും കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒരു ആധികാരികതയുമില്ലാത്ത ഫലങ്ങളാണ് ഇവ. കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്യുന്നതും ഇതേ തന്ത്രമാണ്. എല്ലാ മേഖലയിലും പരാജയപ്പെട്ട അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഈ അഴിമതിക്കാരെ മുഴുവൻ കൽത്തുറുങ്കിലടയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് കെ.ടി. നസീർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സജീവ് ജോസഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, സജ്ജീവ് മാറോളി, കെ.പി.സി.സി. സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു, യു.ഡി.എഫ്. ഇരിക്കൂർ നിയോജകമണ്ഡലം കൺവീനർ തോമസ് വക്കത്താനം, ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെ.ആർ. അബ്ദുൾ ഖാദർ, പ്രവാസി ലീഗ് ജില്ലാ ട്രഷറർ യു.പി. അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. കേരള കോൺഗ്രസ് എമ്മിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന രാജേഷ് നമ്പ്യാരെ രമേശ് ചെന്നിത്തല സ്വീകരിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha