ഇരിട്ടി മേലെസ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ക്ക് തിരിക്കാന്‍ സൗകര്യം ഒരുക്കാതെ ഡിവൈഡര്‍ നിര്‍മ്മാണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:മേലെസ്റ്റാന്‍ഡിലാണ് വാഹനങ്ങള്‍ക്ക് തിരിക്കാന്‍ സൗകര്യം ഒരുക്കാതെ ഡിവൈഡര്‍ നിര്‍മ്മിക്കുന്നത്. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ഡിവൈഡര്‍ സ്ഥാപിക്കുന്നത്.ഇരിട്ടി മേലെ സ്റ്റാന്‍ഡില്‍ പുതിയ പാലത്തിനു സമീപത്തായാണ് ഇപ്പോള്‍ ഡിവൈഡര്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.എന്നാല്‍ മുകളിലെ സ്റ്റാന്‍ഡില്‍ എത്തുന്ന വാഹനങ്ങള്‍ മറുഭാഗത്തേക്ക്  കടക്കണമെങ്കില്‍ ഇനി അല്പം പ്രയാസപ്പെടേണ്ടി വരും.വാഹനങ്ങള്‍ക്ക് കൃത്യമായി തിരിക്കുവാന്‍ സംവിധാനം ഒരുക്കാതെയാണ് ഡിവൈഡര്‍ നിര്‍മ്മിക്കുന്നത്.ഇരിട്ടി പുതിയ പാലത്തിന് സമീപത്ത് കൂടെ വാഹനങ്ങള്‍ തിരിച്ച് എതിര്‍വശത്തെ റോഡിലേക്ക് എത്തണമെങ്കില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.വീതികുറഞ്ഞ ഭാഗത്തൂടെയാണ് വാഹനങ്ങള്‍ ഇനി കയറേണ്ടത്.ഇത് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്കും കാരണമാവും. ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഡിവൈഡറിനിടയിലൂടെ വാഹനങ്ങള്‍  മറുറോഡിലേക്ക് കയറാനുള്ള സൗകര്യം ഒരുക്കണം എന്നാണ് വാഹന ഡ്രൈവര്‍മാര്‍ പറയുന്നത് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha