നേതാക്കൾ എത്തിത്തുടങ്ങി പ്രചാരണം ചൂടിലേക്ക്
കണ്ണൂരാൻ വാർത്ത

സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപമായതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉച്ചയോടെ പ്രചാരണത്തിനെത്തിയതോടെ ജില്ലയിലെ പൊതുപ്രചാരണ റാലികൾക്ക് തുടക്കമായി. യു.ഡി.എഫിന് വലിയ പ്രതീക്ഷയുള്ള ഇരിക്കൂർ, പേരാവൂർ, അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിലെ ഓരോ കേന്ദ്രത്തിലാണ് ചെന്നിത്തല എത്തിയത്. യെച്ചൂരി സംസ്ഥാനത്ത് ഒരാഴ്ചയോളം നടത്തുന്ന പ്രചാരണ പര്യടനത്തിന് കാലത്ത് കാസർകോട് ജില്ലയിലാണ് തുടക്കമായത്. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തുമാണ് യെച്ചൂരി ഇടത് റാലിയിൽ പങ്കെടുത്തത്. അപ്രതീക്ഷിതമായി തലശ്ശേരിയിലെ പത്രിക തള്ളിപ്പോയതിന്റെ ആഘാതത്തിലാണെങ്കിലും ബി.ജെ.പി. മറ്റ് മണ്ഡലങ്ങളിൽ പ്രവർത്തനം സജീവമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലശ്ശേരിയിൽ റാലിയിൽ പ്രസംഗിക്കാനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തലശ്ശേരിയിലെ പത്രിക തള്ളിയ സാഹചര്യത്തിൽ പരിപാടി റദ്ദാക്കി. കേന്ദ്രമന്ത്രിമാരടക്കമുള്ള മറ്റ് പ്രമുഖ നേതാക്കൾ പ്രചാരണത്തിനായി അടുത്ത ദിവസങ്ങളിൽ എത്തും. പരിപാടികൾ സംബന്ധിച്ച് തീരുമാനമാകും. ഇരിക്കൂർ സീറ്റിനെക്കുറിച്ച് നിലനിന്ന അനിശ്ചിതത്വം അവസാനിച്ചതോടെ കോൺഗ്രസും പൂർണതോതിൽ പ്രവർത്തനനിരതരായി. ഇരിക്കൂറിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യൻ സജീവ് ജോസഫിനുവേണ്ടി രംഗത്തിറങ്ങി. കരുവഞ്ചാലിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത സോണി പയ്യാവൂരിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത