കാസർഗോഡ് - കോഴിക്കോട് പാതയിൽ മെമു സർവീസ് ആരംഭിക്കണം- കെ.ജി.ഒ യു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോവിഡ് മാനദണ്ഡങ്ങളിൽ സമസ്ത മേഖലകളിലും ഇളവു നൽകിയിട്ടും പാസഞ്ചർ തീവണ്ടികൾ സർവ്വീസ് നടത്താത്ത റെയിൽവേയുടെ നടപടിയിൽ കേരളാ ഗസറ്റഡ് ഓഫീസേർഡ് യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സാധാരണക്കാരായ യാത്രക്കാർക്കും ദിവസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കും മറ്റു മേഖലകളിൽ തൊഴിലെടുക്കുന്നവർക്കും കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഉറപ്പു വരുത്താൻ കാസർഗോട് - കോഴിക്കോട് പാതയിൽ മെമു സർവ്വീസ് ആരംഭിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും സീസൺ ടിക്കറ്റ് യാത്ര അനുവദിക്കുന്നതു വരെ ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 6 ൽ നിന്ന് 60 ആയി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി  വി.ഒ. രാജീവ്, എ.ആർ. ജിതേന്ദ്രൻ, ശ്രീഹരി മിത്രൻ, കെ.കെ .രാജേഷ്, ഡോ: ബീറ്റു ജോസഫ്, പി.സനിൽകുമാർ, സി.എം. ലതാദേവി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha