നാട് നന്നാകാന്‍ യുഡിഎഫ്’; പ്രചരണമുദ്രാവാക്യം പുറത്തിറക്കി യുഡിഎഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ്. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരിലാണ് യുഡിഎഫിന്റെ പ്രകടന പത്രിക. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മേഖലയും നിശ്ചലമായെന്ന് ലോഗോയും മുദ്രാവാക്യവും പുറത്തുവിട്ടുകൊണ്ട് ചെന്നിത്തല പറഞ്ഞു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ മുദ്രാവാക്യത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം വാക്കു നല്‍കുന്നു എന്ന വാചകം കൂടിയാണ് ഇടതുമുന്നണി ചേര്‍ത്തിരിക്കുന്നത്. സര്‍ക്കാര്‍ അവസാന ആറ് മാസക്കാലം പി ആര്‍ ഡിയെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തി. ഇത് തുറന്നുകാട്ടുമെന്നും ചെന്നിത്തല പ്രതികരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha