സ്വര്‍ണക്കടത്ത് കേസില്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറയണമെന്ന്: കെ സുരേന്ദ്രന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

സ്വര്‍ണക്കടത്ത് കേസില്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറയണമെന്ന്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് എന്തിന് അവസരം നല്‍കി, പിണറായി വിജയനൊപ്പം സ്വപ്ന വിദേശത്ത് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള ഗൗരവകരമായ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കൂടിയാണ് അമിത് ഷായുടെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് എന്തിന് അവസരം നല്‍കി, പിണറായി വിജയനൊപ്പം സ്വപ്ന വിദേശത്ത് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള ഗൗരവകരമായ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്.ഇതിന് കാങ്കാണി വര്‍ത്തമാനം പോരാ. മുഖ്യമന്ത്രി വ്യക്തമായി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി സാധ്യതാ പട്ടിക വ്യാഴാഴ്ച കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും ഘടക കക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും 11 ന് ഔദ്യോഗിക യോഗം ചേര്‍ന്ന് പട്ടിക കേന്ദ്രത്തിന് കൈമാറുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. മികച്ച സ്ഥാനാര്‍ഥി പട്ടിക ആയിരിക്കും ബിജെപിയുടേതെന്നും ഈ ശ്രീധരന്റെ റോള്‍ എന്താണെന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സി കെ ജാനുവിനെ പോലുള്ളവര്‍ വന്നത് മുന്നണിയെ ശക്തിപ്പെടുത്തും. പ്രമുഖ നേതാക്കള്‍ മത്സരിക്കണം എന്നതാണ് സംസ്ഥാന ഘടകത്തിന്റെ ആഗ്രഹമെന്നും വി മുരളീധരന്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ പിന്നീട് അറിയിക്കാമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog