100 രൂപയ്ക്ക് സര്‍വീസുമായി ഹീറോ മോട്ടോകോര്‍പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ത്യയില്‍ 10 കോടി യൂണിറ്റിന്റെ (100 മില്ല്യണ്‍) ഉത്പാദനം പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഓഫറുമായി ഹീറോ മോട്ടോകോര്‍പ്. 2021 ജനുവരി 21നാണ് പത്ത് കോടി വാഹനങ്ങളുടെ ഉല്‍പ്പാദനം എന്ന നാഴികക്കല്ല് ഹീറോ പിന്നിട്ടത്. ഇതിന്റെ ഭാഗമായി ഹീറോയുടെ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിവയ്ക്കായി 100 രൂപയ്ക്ക് പെയ്ഡ് സര്‍വീസ് ഒരുക്കിയിരിക്കുന്നു.

മാര്‍ച്ച്‌ അഞ്ചിന് ആരംഭിച്ച ഈ ആനുകൂല്യം മാര്‍ച്ച്‌ എട്ടാം തീയതി വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസ് മാത്രമല്ല, മറ്റ് സേവനങ്ങളും 100 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ട്. 100 രൂപയ്ക്ക് പെയ്ഡ് സര്‍വീസ്, റോഡ് സൈഡ് അസിസ്റ്റന്‍സിന് 100 രൂപ ഇളവ്, വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ 100 രൂപയുടെ ഇളവ്, എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി വാഷിങ്ങ്, പോളീഷിങ്ങ്, നൈട്രജന്‍ ഫില്ലിങ്ങ് എന്നിങ്ങനെയാണ് ഹീറോ മോട്ടോകോര്‍പ് നല്‍കുന്ന മറ്റു ഓഫറുകള്‍.
ഹീറോയുടെ എല്ലാ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫറും കമ്ബനി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ സെലിബ്രേഷന്‍ എഡിഷനുകള്‍ക്കും പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ മാര്‍ച്ച്‌ എട്ടിനാണ് അവസാനിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha