യുപിയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ നിലയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

യുപിയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ നിലയില്‍

മുസാഫര്‍നഗര്‍: യുപിയില്‍ ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തബാസം ബീഗം(30) ആണ് മരിച്ചത്. മുസാഫര്‍നഗറിലെ ബുദ്ധാനയിലെ ജൊള്ളാ ഗ്രാമത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പാണ് അഫ്സാര്‍ എന്നയാളുമായി തബാസത്തിന്റെ വിവാഹം നടന്നത്. എന്നാല്‍ മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച്‌ ഇവരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് സഹോദരന്‍ ലുക്മാന്‍ ആരോപിക്കുന്നു.

തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്നും ലുക്മാന്‍ പറഞ്ഞു. സംഭവത്തില്‍ തബാസത്തിന്റെ ഭര്‍ത്താവ് അഫ്സര്‍, സഹോദരന്‍ അര്‍ഷാദ്, പിതാവ് തസാവീര്‍ മാതാവ് ഹസ്റൂണ്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog