എതിരാളി ആരായാലും കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തും; കടന്നപ്പള്ളി രാമചന്ദ്രന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

എതിരാളി ആരായാലും കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തും; കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: എതിരാളി ആരായാലും കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . കോണ്‍ഗ്രസ് എസിന്റെ ഒരേയൊരു സീറ്റായ കണ്ണൂര്‍ നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് കടന്നപ്പള്ളിയുടെ പോരാട്ടം.

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചാണ് കടന്നപ്പള്ളിയുടെ പ്രചാരണം. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ഥി നേരിട്ട് എത്തി. വിദ്യാര്‍ഥികളുമായി കുശലം പറഞ്ഞാണ് വോട്ട് അഭ്യര്‍ഥന. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്നാണ് കടന്നപ്പള്ളിയുടെ ആത്മവിശ്വാസം. കണ്ണൂരിലെ ജനങ്ങള്‍ ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസത്തില്‍ അട്ടിമറി സാധ്യതകള്‍ പൂര്‍ണമായി തള്ളി പതിവ് ചിരിയോടെയാണ് കടന്നപ്പള്ളിയുടെ പ്രചാരണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog