ആറ് ഭാര്യമാരില്‍ 28 മക്കള്‍ ! വാര്‍ഷിക ഉത്സവത്തില്‍ കന്യകകളുടെ 'ടോപ്‌ലെസ്‌' ഡാന്‍സ് ഒഴിച്ചുകൂടാനാവാത്തത്; സുലു പ്രവിശ്യയില്‍ 72-ാം വയസ്സില്‍ അന്തരിച്ച രാജാവിനെ കുറിച്ച്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജനാധിപത്യം വന്നതോടെ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും രാജഭരണം അവസാനിച്ചെങ്കിലും ചിലയിടങ്ങില്‍ പേരിനെങ്കിലും രാജവംശവും രാജാവും ഇന്നും നിലനില്‍ക്കുന്നു.

അത്തരമൊരു രാജാവാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. സൗത്ത് ആഫ്രിക്കയിലെ സുലു പ്രവിശ്യയിലെ രാജാവായ ഗുഡ് വില്‍ സെല്‍ത്തനി 72-ാം വയസ്സിലാണ് ഇഹലോക വാസം വെടിയുന്നത്.

പ്രമേഹാനുബന്ധ ചികിത്സയിലായിരുന്നു അദ്ദേഹം വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തില്‍ വച്ചാണ് മരണം വരിച്ചത്. നങ്കോമയിലെ ചെറിയ ടൗണായ തെക്ക് കിഴക്കന്‍ ക്വാ സുലു പ്രവിശ്യയിലെ രാജാവായ സ്വെല്‍ത്തിനി അദ്ദേഹത്തിന്റെ കാട്ടാള രീതിയിലുള്ള ജീവിത ശൈലിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആറ് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഇവര്‍ക്കെല്ലാം ആറ് ആഡംബര കൊട്ടാരങ്ങളും വാങ്ങി നല്‍കിയിരുന്നുതന്റെ 28 കുട്ടികള്‍ക്കായി മിലിട്ടറി യൂണിഫോം വാങ്ങുന്നതിന് 15 ലക്ഷത്തോളം രൂപ ചിലവഴിച്ചതും വന്‍ വാര്‍ത്തയായിരുന്നു.

തന്റെ പ്രജകള്‍ മുഴു പട്ടിണിയില്‍ ജീവിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ആഡംബരം. 49 വര്‍ഷത്തെ ഭരണത്തിനിടയില്‍ പലപ്പോഴും അദ്ദേഹം വിവാദത്തില്‍ ഇടംപിടിച്ചിരുന്നു.

വര്‍ഷം തോറും നടന്നു വരുന്ന ഉത്സവത്തില്‍ കന്യകകളായ പെണ്ണുങ്ങള്‍ മാറുമറയ്ക്കാതെ നൃത്തം ചവിട്ടുന്ന ആഘോഷം അദ്ദേഹം സംഘടിപ്പിച്ചു പോന്നിരുന്നു.

സ്ത്രീകളില്‍ കമ്ബമുണ്ടായിരുന്ന അദ്ദേഹം 2003ലാണ് അവസാനമായി വിവാഹം ചെയ്യുന്നത്. 18കാരിയായ സ്വാസിലാന്‍ഡുകാരിയായ സോള മഫു ആയിരുന്നു അദ്ദേഹത്തിന്റെ ആറാം ഭാര്യ.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ രാജപദവിയ്ക്ക് ഇപ്പോള്‍ ഔദ്യോഗിക അംഗീകാരമൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന് നല്ല സ്വാധീനമാണുണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha