വരനെ കാണാനില്ല, വിവാഹം മുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൂച്ചാക്കല്‍: വിവാഹ ദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് മിന്നുകെട്ട് മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് ചിറയില്‍ വീട്ടില്‍ അലിയാരുടെ മകന്‍ ജസീമിനെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ ഏഴു മുതല്‍ കാണാതായത്. അരൂക്കുറ്റി വടുതല നദുവത്ത് നഗര്‍ സ്വദേശിനയുമായി ഇന്നലെ രാവിലെ പതിനൊന്നിന് വിവാഹം നടക്കേണ്ടതായിരുന്നു.

കെ.എല്‍ 32 ജി 6867 നമ്ബര്‍ യമഹ ബൈക്കിലാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. വിവാഹ സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ബേധരഹിതയായ മാതാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പത് മണിയോടെ ജസീമിന്റെ ഒരു ശബ്ദ സന്ദേശം അയല്‍വാസിക്ക് ലഭിച്ചു.തന്നെ കുറച്ചു പേര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പൊലീസില്‍ വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. എവിടെയാണെന്നൊ, എന്തിനാണെന്നൊ അറിവായിട്ടില്ല. പൊലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha