ടോറസ് ലോറികള്‍ കൂട്ടിയിടിച്ചു; ഡ്രൈവറായ 24കാരന്‍ മരിച്ചു; മലപ്പുറം ഊരകത്തുണ്ടായ അപകടത്തില്‍ മരിച്ചത് പട്ടാമ്ബി സ്വദേശി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ടോറസ് ലോറികള്‍ കൂട്ടിയിടിച്ചു; ഡ്രൈവറായ 24കാരന്‍ മരിച്ചു; മലപ്പുറം ഊരകത്തുണ്ടായ അപകടത്തില്‍ മരിച്ചത് പട്ടാമ്ബി സ്വദേശി

മലപ്പുറം: നിര്‍ത്തിയിട്ട ടോറസ് ലോറിയില്‍ ഭാരവുമായി വന്ന മറ്റൊരുടോറസ് ലോറിയിടിച്ച്‌ ഡ്രൈവറായ യുവാവ് മരിച്ചു. പട്ടാമ്ബി കൊഴിക്കോട്ടിരി ഉരുളാം കുന്നത്ത് സല്‍മാനുല്‍ ഫാരിസ് (24) ആണ് മരിച്ചത്. ഊരകം പൂളാപ്പീസ് കാരക്കോട്ട് മലയിലെ ഇറക്കത്തോടെയുള്ള റോഡില്‍ നിറയെ മെറ്റല്‍ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികില്‍നിറുത്തിയിട്ടിരുന്ന ടോറസില്‍ ഇടിക്കുകയായിരുന്നു.

രാവിലെ പതിനൊന്നരയോടെയാണ് അപകടം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.ഇ ടി യെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറി റോഡിലേക്ക് മറിയുകയും ഭാരവുമായി വന്ന ലോറിയുടെ മുന്‍ഭാഗമുയര്‍ന്ന് സമീപത്തെ വൈദ്യുതി കമ്ബിയില്‍ കുടുങ്ങുകയും ചെയ്തത് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി.ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായത്.

റോഡിലേക്കു മറിഞ്ഞ ലോറിയും, മെറ്റലിന്റെ അവശിഷ്ടങ്ങളും മണ്ണുമാന്തിയന്ത്രമെത്തി നീക്കിയാണ് ഗതാഗത തടസ്സമൊഴിവാക്കിയത്.ഇവിടെ ഇടക്കിടെ അപകടങ്ങളുണ്ടാവുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.അമിതഭാരം കയറ്റി അതിവേഗത സ്വീകരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.മരിച്ച സല്‍മാനൂല്‍ ഫാരിസിന്റെപിതാവ്: യു കെ സുലൈമാന്‍ (പട്ടാമ്ബി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ), ഉമ്മ പത്തുമ്മക്കട്ടി (സുഹറ), സഹോദരങ്ങള്‍: യൂസഫ് സാലി (വിദേശം), സഫീറ..

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog