വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കി വൈറലായ സ്ഥാനാര്‍ഥി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കി വൈറലായ സ്ഥാനാര്‍ഥി

വ്യത്യസ്തമായ ഒരു പ്രചാരണമാണ് തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി നടത്തിയിരിക്കുന്നത്. ദിണ്ടിഗല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. ‌മുതിര്‍ന്ന നേതാവും തമിഴ്നാട് മുന്‍മന്ത്രി കൂടിയാണ് എന്‍ ആര്‍ വിശ്വനാഥന്‍. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. സംഭവത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നാണ് സൂചന.

പണത്തിന്റെയും പാരിതോഷികങ്ങളുടെയും കുത്തൊഴുക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുടനീളം നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തിട്ടുണ്ട്.തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നിരന്ന് നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നിലെ പാത്രത്തില്‍ ഒരാള്‍ കറന്‍സി നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്ഥാനാര്‍ഥിക്കെതിരെ നിയമനടപടികളുണ്ടാകുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog