രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍

ലഖ്‌നൗ: ( 16.03.2021) ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പ്രതി ഒളിവില്‍.


അലിഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളേള ഗംഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.

സംഭവം നടന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog