''നിങ്ങളെ കുറിച്ച്‌ അഭിമാനിക്കുന്നു; വിവരിക്കാന്‍ വാക്കുകളില്ല''; കുടുംബത്തിലേക്കെത്തിയ ദേശീയ പുരസ്‌കാരത്തില്‍ സന്തോഷം പങ്കിട്ട് കല്യാണി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

''നിങ്ങളെ കുറിച്ച്‌ അഭിമാനിക്കുന്നു; വിവരിക്കാന്‍ വാക്കുകളില്ല''; കുടുംബത്തിലേക്കെത്തിയ ദേശീയ പുരസ്‌കാരത്തില്‍ സന്തോഷം പങ്കിട്ട് കല്യാണി

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച സിനിമയാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏഴു അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഇതില്‍ മൂന്നു അവാര്‍ഡുകളും മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷല്‍ ഇഫക്‌ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്സിനിമയിലെ മികച്ച സ്‌പെഷല്‍ ഇഫക്‌ട്‌സിനുള്ള ദേശീയ പുരസ്‌കാരം പ്രിയന്റെ മകനായ സിദ്ധാര്‍ത്ഥിനാണ് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര നേട്ടത്തെക്കുറിച്ച്‌ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത് ഇങ്ങനെ: ''നിങ്ങളെ കുറിച്ച്‌ അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച്‌ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,''. കല്യാണിയുടെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog