കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന് ഐരാപുരം മണ്ഡലത്തില്‍ പര്യടനം നടത്തി. ബ്ലാന്തേവര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പര്യടനം കിളികുളം, കമൃത, പാതാളപ്പറമ്ബ്, ഐരാപുരം കോളജ് ജംഗ്ഷന്, കുഴൂര്‍, കുന്നുക്കുരുടി വഴി മണ്ണൂരില്‍ സമാപിച്ചു. ബ്ലാന്തേവര്‍ ക്ഷേത്രം, കുന്നക്കുരുടി യാക്കോബായ, ഓര്‍ത്തഡോക്സ് പള്ളി, കുഴൂര്‍ ഭഗവതി ക്ഷേത്രം, മണ്ണൂര്‍ യാക്കോബായ പള്ളി, കുന്നക്കുരുടി മലങ്കര കത്തോലിക പളളി, എന്‍.എസ്. എസ് കരയോഗം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. കെ.വി.എല്‍ദൊ, കെ.ത്യാഗരാജന്, എം.ടി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു