അമ്ബലപ്പുഴയില്‍ വിവാഹ സമയത്ത് വധുവിന്റെ വീട്ടില്‍ മോഷണം : പോലീസില്‍ പരാതി നല്‍കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

അമ്ബലപ്പുഴയില്‍ വിവാഹ സമയത്ത് വധുവിന്റെ വീട്ടില്‍ മോഷണം : പോലീസില്‍ പരാതി നല്‍കി

ആലപ്പുഴ : ക്ഷേത്രത്തില്‍ വിവാഹം നടക്കുന്ന സമയത്ത് വധുവിന്റെ വീട്ടില്‍ മോഷണം. വധുവിന്റെ വീട്ടിലെ അലമാര പൊളിച്ച്‌ പണം കവര്‍ന്നു. പുറക്കാട് വെളിംപറമ്ബില്‍ രാജീവന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജീവന്റെ മകള്‍ ശ്രീക്കുട്ടിയുടെ വിവാഹമായിരുന്നു ഇന്നലെ.

കഴിഞ്ഞ ദിവസം രാവിലെയാണ് പുന്തല ഭഗവതി ക്ഷേത്രത്തില്‍ വിവാഹം നടന്നത്. കുടുംബാംഗങ്ങള്‍ 10.30 നാണ് ക്ഷേത്രത്തിലേയ്ക്ക് പോയത്. 11.30നും 12നും മദ്ധ്യേ വിവാഹം നടക്കുന്നതിനിടെയായിരുന്നു മോഷണം. തുടര്‍ന്ന് ഉച്ചയോടെ ശ്രീക്കുട്ടിയുടെ കൂട്ടുകാരി വീട്ടിലേയക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ഈ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയാണ് കള്ളന്‍ കവര്‍ച്ച നടത്തിയത്. സംഭാവന കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തതെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. എല്ലാം വലിച്ച്‌ താഴെയിട്ടായിരുന്നു മോഷണം. സംഭവത്തില്‍ അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog