മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി

മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവില്‍ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു.

മലപ്പുറം സ്വദേശി റോബിന്‍സണ്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ റാഗിംഗ് സംബന്ധിച്ച്‌ പരാതി നല്‍കിയത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ റോബിന്‍സണ്‍ മുന്‍കാല എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആണ് . മഹാരാജാസ് കോളേജില്‍ പഠിക്കുന്ന റോബിന്‍സണ്‍ എസ്.എഫ്.ഐയുടെ പിരിവ് നടത്തിയില്ലെന്നു ആരോപിച്ചാണ് ഹോസ്റ്റല്‍ മുറിയില്‍ കെട്ടിയിട്ട് റാഗിംഗ് നടത്തിയതെന്ന് പരാതിപ്പെടുന്നു.വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലില്‍ പൂട്ടിയിട്ടതെന്നും ഫോണ്‍ ഉള്‍പ്പെടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാങ്ങി വെച്ചെന്നും റോബിന്‍സണ്‍ പറയുന്നു. കേസ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്‌.യു ആരോപിച്ചു. എന്നാല്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ജില്ലാ നേതൃതം അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog