കുഞ്ഞമ്മദ്​ കുട്ടിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം; കുറ്റ്യാടി മണ്ഡലം കണ്‍​െവന്‍ഷനില്‍ ആവേശം അണപൊട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​യ​ഞ്ചേ​രി: സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം കെ.​പി.​കു​ഞ്ഞ​മ്മ​ദ് കു​ട്ടി സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തോ​ടെ കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക​രി​ല്‍ ആ​വേ​ശം അ​ണ​പൊ​ട്ടി.

മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ട​പ്പു ക​ണ്‍​വെ​ന്‍ഷ​നും ശ​ക്തി​പ്ര​ക​ട​ന​വും ആ​യ​ഞ്ചേ​രി​യി​ല്‍ ന​ട​ന്നു. പ്ര​വ​ര്‍ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചു​ള്ള തീ​രു​മാ​നം നേ​തൃ​ത്വം കൈ​ക്കൊ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്‍ ജ​നാ​വ​ലി​യാ​ണ് പ​രി​പാ​ടി​ക്കെ​ത്തി​യ​ത്.

കു​ഞ്ഞ​മ്മ​ദ്​​ കു​ട്ടി​യെ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍ത്ത​ക​ര്‍ വ​ര​വേ​റ്റ​ത്.ക​ണ്‍​വെ​ന്‍ഷ​ന്‍ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫും ബി.​ജെ.​പി​യും കൈ​കോ​ര്‍ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​രീം പ​റ​ഞ്ഞു.പി.​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ര്‍ഥി കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍, സി.​പി.​ഐ ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം സ​ത്യ​ന്‍ മൊ​കേ​രി, സി. ​ഭാ​സ്‌​ക​ര​ന്‍, മു​ക്കം മു​ഹ​മ്മ​ദ്, കെ.​കെ. ല​തി​ക, വി. ​കു​ഞ്ഞാ​ലി, കെ. ​ലോ​ഹ്യ, കെ. ​കെ. ദി​നേ​ശ​ന്‍, സി. ​സ​ത്യ​ച​ന്ദ്ര​ന്‍, സി.​എ​ച്ച്‌ .ഹ​മീ​ദ്, ടി.​കെ. കു​ഞ്ഞി​രാ​മ​ന്‍, കെ ​പി. പ​വി​ത്ര​ന്‍, വി​നോ​ദ് ചെ​റി​യ​ത്ത്, ആ​യാ​ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. കെ.​കെ. നാ​രാ​യ​ണ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.തു​ട​ര്‍​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് ആ​യ​ഞ്ചേ​രി​യി​ല്‍ സ​ത്യ​ന്‍ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍: കെ.​കെ.​നാ​രാ​യ​ണ​ന്‍ (പ്ര​സി), കെ.​കെ. ദി​നേ​ശ​ന്‍(​സെ​ക്ര), കെ.​കെ. ല​തി​ക(​ട്ര​ഷ​റ​ര്‍).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha