ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ കൊലപ്പെടുത്തി : രണ്ടു​പേര്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ കൊലപ്പെടുത്തി : രണ്ടു​പേര്‍ പിടിയില്‍

കാട്ടൂര്‍ (തൃശൂര്‍): കാട്ടൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കരാഞ്ചിറ ചെമ്ബകപ്പള്ളി നിഖില്‍ (35), ഒളരി പുല്ലഴി ഞങ്ങേലി വീട്ടില്‍ ശരത് (36) എന്നിവരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഗുണ്ടാനേതാവ് ദര്‍ശന്‍ അടക്കം രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാട്ടൂര്‍ക്കടവ് സ്വദേശി നന്ദനത്ത് വീട്ടില്‍ ഹരീഷി‍െന്‍റ ഭാര്യ ലക്ഷ്മിയെ (43) വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടിലെത്തിയ അക്രമികള്‍ ലക്ഷ്മിക്കുനേരെ പടക്കമെറിഞ്ഞു. ഭയന്നോടിയ ഇവരെ പിന്നില്‍നിന്ന് വെട്ടി വീഴ്ത്തുകയായിരുന്നു.

നേരത്തെ പ്രദേശത്തെ കോളനിയില്‍ ഹരീഷും ദര്‍ശ​െന്‍റ സംഘവും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു.ഇതിന് പ്രതികാരം തീര്‍ക്കാനാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്‍. രാജേഷി‍െന്‍റ നേതൃത്വത്തിലാണ് കേസന്വേഷണം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog