ജി.ഇ.ഇ: ഇന്ത്യക്ക്​ പുറത്ത്​ ഒന്നാം റാങ്ക്​ അശ്വിന്‍ പ്രശാന്തിന്​
കണ്ണൂരാൻ വാർത്ത
ദുബൈ: ജോയിന്‍റ്​ എന്‍ട്രന്‍സ്​ എക്​സാമിനേഷനില്‍ (ജി.ഇ.ഇ) ഇന്ത്യക്ക്​ പുറത്തുള്ള കുട്ടികളില്‍ ഒന്നാം റാങ്ക്​ ദുബൈ ഇന്ത്യന്‍ ഹൈസ്​കൂളിലെ 12ാം ക്ലാസ്​ വിദ്യാര്‍ഥി അശ്വിന്‍ പ്രശാന്തിന്​. മാര്‍ച്ച്‌​ 12ന്​ നടന്ന പരീക്ഷയില്‍ 99.948 സ്​കോര്‍ നേടിയാണ്​ കണ്ണൂര്‍ പയ്യന്നൂര്‍ പെരളം സ്വദേശിയായ അശ്വിന്‍ ഒന്നാം സ്​ഥാനത്തെത്തിയത്​.

ദുബൈയിലാണ്​ അശ്വിന്‍ പരീക്ഷ എഴുതിയത്​. ബര്‍ദുബൈ ആസ്​റ്റര്‍ ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ സ്​പെഷ്യലിസ്​റ്റ് ഡോ.​ കെ. പ്രശാന്തി​െന്‍റയും കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ പാത്തോളജിസ്​റ്റ്​ ഡോ. സജിതയുടെയും മകനാണ്​.

ദുബൈയില്‍ നടന്ന നാഷനല്‍ ഒളിമ്ബ്യാഡ്​ രണ്ടാം സ്​ഥാനം അശ്വിന്‍ നേടിയിരുന്നു.സഹോദരി അശ്വതി. ഇന്ത്യക്ക്​ പുറത്ത്​ 12 നഗരങ്ങളിലായിരുന്നു പരീക്ഷ നടന്നത്​. ദുബൈ, ഷാര്‍ജ, ബഹ്​റൈന്‍, കൊള​ംബോ, ദോഹ, കാഠ്​മണ്ഡു, ക്വാലാലമ്ബൂര്‍, ലാഗോസ്​, മസ്​ക്കത്ത്​, റിയാദ്​, സിംഗപൂര്‍, കുവൈത്ത്​ എന്നിവിടങ്ങളിലായി 792 സെന്‍ററുകളുണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത