പുതിയ വേതന നിയമം നിങ്ങളുടെ ശമ്ബളത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും ? അറിയാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 March 2021

പുതിയ വേതന നിയമം നിങ്ങളുടെ ശമ്ബളത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും ? അറിയാം

സര്‍ക്കാര്‍ പുതിയ വേതന നിയമം നടപ്പിലാക്കുന്നതോടെ അതിനനുസരിച്ച മാറ്റങ്ങള്‍ നിങ്ങളുടെ ശമ്ബള ഘടനയിലും നിങ്ങളുടെ കമ്ബനി വരുത്തും. 2019 ലെ വേജ് കോഡ് ബില്‍ അഥവാ കോഡ് ഓഫ് വേജസ് 2019 ല്‍ വേതനം എന്നതിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ നിര്‍വചനം പ്രകാരം വേതനം എന്നത് ജീവനക്കാരന് ലഭിക്കുന്ന ശമ്ബളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഉള്‍ക്കൊള്ളണം. ഇത് നിങ്ങളുടെ അടിസ്ഥാന ശമ്ബളത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഒപ്പം സ്വാഭാവികമായും അടിസ്ഥാന ശമ്ബളത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതം, ഗ്രാറ്റുവിറ്റി, തുടങ്ങിയ ഘടകങ്ങളിലും മാറ്റങ്ങളുണ്ടാകും. ടേക്ക് ഹോം സാലറിയില്‍ കുറവ് വരാനും റിട്ടയര്‍മെന്റ് നിക്ഷേപ സ്‌കീമുകളിലേക്ക് കൂടിയ വിഹിതങ്ങള്‍ മാറ്റിവയ്ക്കുന്നതിനും പുതിയ മാറ്റങ്ങള്‍ കാരണമാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog