ആരുനേടും പെരുഞ്ചെല്ലൂരിന്റെ പെരുമ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്ബ: തളിപ്പറമ്ബ് മണ്ഡല രൂപീകരണത്തിനു ശേഷം ഒരു തവണ മാത്രം വിജയിക്കാനായ യു.ഡി.എഫ് ഇത്തവണ എല്‍.ഡി.എഫില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനു പിന്നാലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ബി.ജെ.പിയും സജീവമായതോടെ പൊടിപാറുന്ന പോരാട്ടത്തിനാണ് പെരുഞ്ചെല്ലൂര്‍ ഗ്രാമം സാക്ഷ്യം വഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. വി.പി അബ്ദുല്‍ റഷീദ് കന്നിയങ്കത്തിന് തളിപ്പറമ്ബില്‍ ഇറങ്ങുമ്ബോള്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എം.എല്‍.എ ആയ ഏവര്‍ക്കും സുപരിചിതനായ എം.വി ഗോവിന്ദനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എന്‍.ഡി.എയ്ക്കുവേണ്ടി തൃഛംബരം സ്വദേശി എ.പി. ഗംഗാധരനാണ് മത്സരരംഗത്തുള്ളത്.കഴിഞ്ഞ 10 വര്‍ഷമായി ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ തളിപ്പറമ്ബ് മോഡല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങളിലൂടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന്റെ പ്രചാരണം. ഇന്നലെ രാവിലെ ആന്തൂരിലും ബക്കളത്തും കുടുംബ യോഗങ്ങളിലും ഉച്ചയ്ക്ക് കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ നടന്ന തളിപ്പറമ്ബിലെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലും പങ്കെടുത്ത് മൂന്നു മണിയോടെ പരിയാരം പഞ്ചായത്തിലെ മുക്കുന്നില്‍ നിന്നാണ് പൊതുപര്യടനം തുടങ്ങിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുത്തുക്കുടയും വാദ്യമേളങ്ങളുമായി നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്നു. പരിയാരം സെന്റര്‍, അമ്മാനപ്പാറ, വായാട്, എടക്കോം, പെരുമ്ബടവ്, തടിക്കടവ്, ഒടുവള്ളി, മംഗര, കൂവേരി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കാട്ടാമ്ബള്ളിയില്‍ സമാപിച്ചു.

നാടും നഗരവും ഉണരുന്നതിന് മുമ്ബ് സജീവമാകുന്ന തളിപ്പറമ്ബിന്റെ ഹൃദയമായ മാര്‍ക്കറ്റില്‍ നിന്നാണ് ഇന്നലെ അബ്ദുള്‍ റഷീദിന്റെ പര്യടനം തുടങ്ങിയത്. നാട് നന്നാക്കാന്‍ യു.ഡി.എഫ് വരുമ്ബോള്‍ തളിപ്പറമ്ബ് നന്നാക്കാന്‍ ഒരവസരം തരൂ എന്ന അഭ്യര്‍ത്ഥനയുമായാണ് റഷീദ് മത്സ്യ - മാംസ വില്‍പ്പനക്കാരെയും ചുമട്ടു തൊഴിലാളികളെയും മറ്റും സമീപിച്ചത്. മുദ്രാവാക്യം വിളികളോടെയും ഹാരാര്‍പ്പണം നടത്തിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഉപഹാരമായി നല്‍കിയ ഫ്രൂട്സും പലഹാരങ്ങളും സ്വീകരിച്ചുമാണ് മാര്‍ക്കറ്റില്‍ നിന്നും അദ്ദേഹം തിരിച്ചത്. തുടര്‍ന്ന് മലപ്പട്ടം, കുറ്റ്യാട്ടൂര്‍ പ്രദേശങ്ങളിലെ പ്രധാന കവലകളും വീടുകളും സന്ദര്‍ശിച്ച്‌ വോട്ടഭ്യര്‍ഥിച്ചു. വൈകിട്ട് വീണ്ടും തളിപ്പറമ്ബിലെത്തി നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലുമെത്തി ഉടമസ്ഥരെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു.

മയ്യില്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരുടെ സ്‌നേഹം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എ.പി. ഗംഗാധരന്റെ ഗൃഹ സന്ദര്‍ശനം. രാവിലെ 9 മണിക്ക് പറശ്ശിനി റോഡ് ജംഗ്ഷനില്‍ നിന്നാണ് ആരംഭിച്ചത്. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അരിമ്ബ്ര, മുല്ലക്കൊടി, ഒറപ്പൊടി, കിളിയറ, കോറളായി, പെരുമാച്ചേര, ചെറുപഴശ്ശി, വേളം, കുണ്ടംകൈ, തായമ്ബൊയില്‍ തുടങ്ങിയ ഇടങ്ങളിലെ പരമാവധി വീടുകള്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. സന്ധ്യയോടെ മയ്യില്‍ ടൗണിലാണ് പ്രചരണ പരിപാടികള്‍ സമാപിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha