കണ്ണവത്ത് വീണ്ടും നാടന്‍ തോക്ക് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

കണ്ണവത്ത് വീണ്ടും നാടന്‍ തോക്ക് പിടികൂടി

കൂത്തുപറമ്ബ്: കണ്ണവം വനമേഖലയില്‍ നിന്നും രണ്ടാം ദിവസവും നാടന്‍ തോക്കും വെടിമരുന്നും പിടികൂടി. റെയ്ഞ്ച് ഫോറസ്റ്റ് സംഘം നടത്തിയ റെയ്ഡിലാണ് നാടന്‍ തോക്കും വെടിമരുന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണവം കോളനിയിലെ കുളത്തിന്‍കര ഹൗസില്‍ പി. സൂരജിനെ (32) ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ഫോറസ്റ്റ് സംഘം ചെറുവാഞ്ചേരി പുളിയന്‍ പീടികയില്‍ നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കും മാന്‍കൊമ്ബും പിടികൂടിയിരുന്നു. ഇറച്ചി പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങളും, തോക്കില്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്നും സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുവാഞ്ചേരി പുളിയന്‍ പീടികയിലെ മേലേ ചന്ദ്രോത്ത് വീട്ടില്‍ സി.പി സജീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.സജീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സൂരജിന്റെ കൈവശമുള്ള നാടന്‍ തോക്കിനെപ്പറ്റിയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്. ഇരുവരും ചേര്‍ന്നാണ് കണ്ണവം റിസര്‍വ് വനത്തില്‍ നിന്നും മാനിനെ വേട്ടയാടിയതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണവം ഫോറസ്റ്റ് റീജണല്‍ ഓഫീസര്‍ ഡി ഹരിലാലിന്റെ നേതൃത്വത്തിലാണ് നാടന്‍ തോക്ക് കസ്റ്റഡിയിലെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സി. സുനില്‍ കുമാര്‍, പി. പ്രകാശന്‍, കെ. രമേശന്‍, എം.കെ ഐശ്വര്യ ,കെ.വി ശ്വേത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog