കണ്ണൂരില്‍ സര്‍വീസ് വോട്ടര്‍മാര്‍ 6986

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സര്‍വീസ് വോട്ടര്‍മാര്‍ മണ്ഡലം തിരിച്ച്‌
പയ്യന്നൂര്‍ 1041
കല്ല്യാശ്ശേരി 669
തളിപ്പറമ്ബ് 972
ഇരിക്കൂര്‍ 729
അഴീക്കോട് 276
കണ്ണൂര്‍ 409
ധര്‍മ്മടം 976
തലശ്ശേരി 294മട്ടന്നൂര്‍ 831
പേരാവൂര്‍ 569
കൂത്തുപറമ്ബ് 220
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ളത് 6986 സര്‍വീസ് വോട്ടര്‍മാര്‍. 6730 പുരുഷ വോട്ടര്‍മാരും 256 സ്ത്രീ വോട്ടര്‍മാരുമാണ് ഇ.ടി.പി.ബി.എസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് സേനയിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇ.ടി.പി.ബി.എസ് സംവിധാനം വഴി സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് ഉപയോഗിച്ച്‌ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയത്.
ഇതിനായി ഒരുക്കിയ പ്രത്യേക വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നു. അതത് താലൂക്കിലെ ഇ.ആര്‍.ഒമാര്‍ സര്‍വീസ് വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിച്ച്‌ പ്രത്യേക ഫോര്‍മാറ്റിലാക്കി സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. തുടര്‍ന്ന് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഓണ്‍ലൈനായി ജനറേറ്റ് ചെയ്ത ഇബാലറ്റ് പേപ്പര്‍, ഫോറം 13, തിരിച്ചയയ്ക്കേണ്ട കവര്‍ തുടങ്ങിയവ സര്‍വീസ് വോട്ടര്‍ക്ക് അയച്ചു നല്‍കി. ഓരോ സര്‍വീസ് വോട്ടറും അവര്‍ക്ക് ലഭിക്കുന്ന പിന്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യും. 30ന് രാത്രി 11.59 വരെ മാത്രമേ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.
ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അതിലെ ക്യുആര്‍ കോഡിന് കേടുപാടുകള്‍ വരാത്ത രീതിയില്‍ കൃത്യമായി ഒട്ടിച്ച്‌ വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിന് രാവിലെ എട്ട് മണിക്കകം വരണാധികാരികള്‍ക്ക് ലഭിക്കും വിധം തപാലില്‍ അയയ്ക്കണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബാലറ്റിന്റെ സാധുത ഉറപ്പുവരുത്തിയതിനു ശേഷമാണ് വോട്ടുകള്‍ പരിഗണിക്കുക.

പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ തുടങ്ങി
അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതം കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക. വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ എസ്.എം.എസായോ തപാലായോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ വോട്ടറെ അറിയിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha