തൃക്കരിപ്പൂരില്‍ കൂടുതല്‍ പൊലീസ് സേന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

തൃക്കരിപ്പൂരില്‍ കൂടുതല്‍ പൊലീസ് സേന

തൃക്കരിപ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ക്രമസമാധാന പരിപാലത്തിനായി കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ പൊലീസ് വിഭാഗത്തിന് മുജമ്മ സ്കൂളിലാണ് താമസസ്ഥലമൊരുക്കിയത്. നിലവിലുള്ള കേരള പൊലീസ് സേനയ്ക്കുപുറമെയാണ് അത്യാവശ്യ ഘട്ടങ്ങളില്‍ നിയോഗിക്കാനായി ഈ പൊലീസ് സേനയെ നിയോഗിച്ചത്.

കര്‍ണാടക പൊലീസ് സേനയാണ് ഇന്നലെ എത്തിച്ചേര്‍ന്നത്. തിരഞ്ഞെടുപ്പ് കഴിയും വരെ ഈ സേന തൃക്കരിപ്പൂരുണ്ടാകും. നൂറോളം പൊലീസുദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് അടക്കമുള്ളവര്‍ ഇന്നലെ ക്യാമ്ബിലെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി. മുജമ്മ സ്കൂള്‍ അധികൃതര്‍ പൊലീസ് മേധാവികളെ സ്വീകരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog