പ്രിയങ്കാ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കും അറിയാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

പ്രിയങ്കാ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കും അറിയാം

കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണെന്നും കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി ക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് നയങ്ങള്‍ തീവ്രമാക്കി നടപ്പാക്കിയെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നതിന് തുടക്കം കുറച്ചതും കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് നയങ്ങള്‍ കുറച്ചുകൂടെ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog