റോഡരികിലെ കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

റോഡരികിലെ കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

കേളകം:റോഡരികിലെ കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.പശുവിനെ വാങ്ങി വാങ്ങിവരുന്നതിനിടെ തടഞ്ഞുവെച്ചെന്നും പരാതി.അമ്പായത്തോട് പാലത്തിന് താഴെ വീണ പശുവിനെ നാട്ടുകാരും പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷിപ്പെടുത്തിയത്.അമ്പായത്തോട് നിന്ന് കണ്ടപ്പുനത്തെ കിഴക്കേക്കര സജി വാങ്ങിയ ഗര്‍ഭിണിയായ പശുവിനെ സജിയുടെ മകളും, സഹായിയായ വാവച്ചനും ചേര്‍ന്ന് കൊണ്ടു പോകുമ്പോള്‍  അമ്പായത്തോട് സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് പെണ്‍കുട്ടി പശുവിനെ കൊണ്ട് പോവരുതെന്ന് പറഞ്ഞ് ചില സാമൂഹ്യ വിരുദ്ധര്‍ തടഞ്ഞ് വെച്ച് ബഹളമുണ്ടാക്കിയപ്പോള്‍ പശു വിരണ്ട് പന്ത്രണ്ട് അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ പശുവിന് പരിക്കേറ്റിട്ടുണ്ട്.മണിക്കൂറോളം തടഞ്ഞ് വെച്ചെന്നും അസഭ്യം പറഞ്ഞതിനും സജിയുടെ മകള്‍ കേളകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമ്പായത്തോട് സ്വദേശികളായ ബാബു കുന്നേല്‍, ബിജു ഇലഞ്ഞിമറ്റം എന്നിവര്‍ക്കെതിരെയാണ് പരാതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog