ഇരിക്കൂറില്‍ മത്സരിക്കാത്തത് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ എന്ന് പറഞ്ഞു കൊണ്ട്: കെ.സി ജോസഫ് വിട കണ്ണൂരില്‍ നിന്നിന് വാങ്ങി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

ഇരിക്കൂറില്‍ മത്സരിക്കാത്തത് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ എന്ന് പറഞ്ഞു കൊണ്ട്: കെ.സി ജോസഫ് വിട കണ്ണൂരില്‍ നിന്നിന് വാങ്ങി

കണ്ണൂര്‍: ഇത്രയും കാലം തന്നോടൊപ്പം നിന്ന കണ്ണുരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് ഇരിക്കൂര്‍ എം.എല്‍.എ കെ.സി ജോസഫ് വിടവാങ്ങി. മന്ത്രി ഇ.പി ജയരാജനെ പോലെ താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഒരിക്കലും ഉപേക്ഷില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് എം.എല്‍ എ കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

താന്‍ പതിനേഴാമത്തെ വയസില്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇപ്പോള്‍ വയസ് 74 ആയി. മറ്റു സിറ്റ്മോഹിച്ചല്ല ഇരിക്കൂറില്‍ നിന്നും പോയത്. എട്ടുതവണ ഇരിക്കൂറില്‍ നിന്നും താന്‍ മത്സരിച്ചു വിജയിച്ചിട്ടുണ്ട് കേരളത്തില്‍ ഇരിക്കുറും പുതുപ്പള്ളിയുമാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍്റെ ഉറച്ച മണ്ഡലങ്ങളെന്ന് പറയാന്‍ കഴിയുന്നത്എന്നാല്‍ നേരത്തെ അതായിരുന്നില്ല സ്ഥിതി കണ്ണൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 മണ്ഡലങ്ങള്‍ നേരത്തെ കോണ്‍ഗ്രസിന്‍്റെ ഉറപ്പുള്ള മണ്ഡലങ്ങളായിരുന്നു ഇപ്പോഴതില്ല. കഴിഞ്ഞ തവണ കണ്ണൂര്‍ മണ്ഡലവും നഷ്ടപ്പെട്ടുവെന്ന് കെ.സി പറഞ്ഞു.
കഴിഞ്ഞ കുറെക്കാലമായി ഇരിക്കൂറിനെ താന്‍ പ്രതിനിധീകരിക്കുകയാണ്. അതു കൊണ്ടു തന്നെ ഇവിടെയുള്ള നേതാക്കള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ തനിക്കുണ്ടായിട്ടുണ്ട് അതാണ് സ്വയം മാറാന്‍ തീരുമാനിച്ചത്.കെ.സി തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ ഇരിക്കൂറില്‍ യാതൊരു കുഴപ്പവുമുണ്ടാകുമായിരുന്നില്ലെന്നും അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ടെന്ന ചോദ്യത്തിന് അത് തനിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog