കോണ്‍ഗ്രസില്‍ പ്രതിഷേധമടങ്ങാതെ ഇരിക്കൂര്‍; എ ഗ്രൂപ്പിന്‍റെ രാപ്പകല്‍ സമരം തുടരുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കോണ്‍ഗ്രസില്‍ പ്രതിഷേധമടങ്ങാതെ ഇരിക്കൂര്‍; എ ഗ്രൂപ്പിന്‍റെ രാപ്പകല്‍ സമരം തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ രാപ്പകല്‍ സമരം. സജീവ് ജോസഫിന് പകരം എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സജീവ് ജോസഫാണ് സ്ഥാനാര്‍ഥിയെങ്കില്‍ ജില്ലയിലെ ഐ ഗ്രൂപ് സ്ഥാനാര്‍ഥികള്‍ക്കെതിരെയെല്ലാം റിബലുകളെ നിര്‍ത്തുമെന്നാണ് പ്രവര്‍ത്തകരുടെ ഭീഷണി.

എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാലിന്‍റെ പിന്തുണയോടെയാണ് സജീവ് ജോസഫ് സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വിമത പ്രവര്‍ത്തനം നടത്തിയ സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു.എ ഗ്രൂപിന് മേധാവിത്വമുള്ള രണ്ട് ബ്ലോക് പ്രസിഡന്‍റുമാരും, പന്ത്രണ്ട് മണ്ഡലം പ്രസിഡന്‍റും കെപിസിസി അംഗങ്ങളുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. എ ഗ്രൂപ് പ്രതിഷേധങ്ങള്‍ കെ സി ജോസഫിന്റെ അറിവോടുകൂടെയാണ് നടക്കുന്നതെന്ന് മറുവിഭാഗം ആരോപണമുന്നയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog