അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ല; ഞാന്‍ അടുത്തു ചെന്നതേ മമ്മൂക്ക എന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നു; അനുഭവം പങ്കു വെച്ച്‌ ഇര്‍ഷാദ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ല; ഞാന്‍ അടുത്തു ചെന്നതേ മമ്മൂക്ക എന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നു; അനുഭവം പങ്കു വെച്ച്‌ ഇര്‍ഷാദ്

വര്‍ഷം എന്ന സിനിമയില്‍ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചഅനുഭവം പങ്കുവെച്ച്‌ നടന്‍ ഇര്‍ഷാദ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഷാദ് മനസ് തുറന്നത്.

അന്ന് തനിക്ക് മമ്മൂട്ടിയുമായി അത്ര അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. ചിത്രത്തില്‍ തന്റെ മൃതദേഹം കൊണ്ടു വരുമ്ബോള്‍ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നുവെന്ന് ഇര്‍ഷാദ് പറയുന്നു. റിഹേഴ്‌സലൊന്നും എടുക്കാതെയായിരുന്നു ഇതെന്നും ഇര്‍ഷാദ് പറയുന്നു.

അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു.മമ്മൂട്ടി കൈയ്യില്‍ നിന്നും ഇട്ടതായിരുന്നു അത്. താന്‍ ആകെ ഇമോഷണലായെന്നും ഇര്‍ഷാദ് പറയുന്നു.

ആ സമയം താന്‍ ആലോചിച്ചത് തന്റെ വിയര്‍പ്പ് പ്രശ്‌നമാകുമോ എന്നായിരുന്നു. ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. പുള്ളിക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെയായിരുന്നു ആലോചിച്ചതെന്ന് ഇര്‍ഷാദ് പറയുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog