കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി

കൊല്ലം : കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ച്‌ തള്ളിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം .

മുഖ്യമന്ത്രിക്ക് ഒപ്പം എം.എല്‍.എ വേദിയിലേക്ക് കയറുന്നതിനിടെ, സുരക്ഷ ഉദ്യോഗസ്ഥന്‍ കുഞ്ഞുമോനെ തള്ളി മാറ്റുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷമായി എം.എല്‍.എ ആയി തുടരുന്ന കോവൂര്‍ കുഞ്ഞുമോനെ മനസിലാക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.സംഭവത്തിനിടെ, മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നത് കാണാം. സുരക്ഷ ഉദ്യോഗസ്ഥന്റെ കൈ പിടിച്ചുമാറ്റി കോവൂര്‍ കുഞ്ഞുമോനോട് മുന്നിലോട്ട് നടക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നുണ്ട്.

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എംഎല്‍എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും എം.എല്‍.എയുടെ ഓഫീസ് പ്രതികരിച്ചു. എന്നാല്‍ എം.എല്‍.എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍ പ്രതികരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog