വോട്ടേഴ്‌സ് ബോധവത്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെഎസ് വി ഇ ഇ പിനേതൃത്വത്തില്‍ മാര്‍ച്ച് 28ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചക്‌ദേ കണ്ണൂര്‍ എന്ന പേരില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മത്സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമും ജില്ലാ വനിതാ ടീമും എറ്റുമുട്ടും. ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കളിയുടെ ഇടവേളയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും അരങ്ങേറും. തലശ്ശേരി മണ്ഡലത്തിലെ എസ് വി ഇ ഇ പി പ്രചാരണ പരിപാടികളുടെ ഭാഗമായി മട്ടന്നൂര്‍ കോണ്‍കോഡ് സയന്‍സ് ആന്റ് ആര്‍ട്‌സ് കോളജ് ടീമും, തലശ്ശേരി ഗവ. കോളജ് ടീമും തമ്മില്‍ ഞായറാഴ്ച വൈകിട്ട് 3.30ന് കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തും. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha