സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് സംശയം:പാച്ചേനി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് സംശയം:പാച്ചേനി

കണ്ണൂര്‍: സി.പി. എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ .ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളി പോയത് സി.പി.എം- ബി.ജെ.പി ഒത്തുകളിയാണെന്ന് സംശയിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

ബി.ജെ.പിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരന്റെ ജന്മദേശം കൂടിയായ തലശ്ശേരിയില്‍ ബി.ജെ.പി യുടെ ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയര്‍ത്തുന്നു. തലശ്ശേരിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ശക്തമായ വെല്ലുവിളി നേരിടുമ്ബോള്‍ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാന്‍ സംസ്ഥാനതലത്തിലുണ്ടായ ബി.ജെ പി -സി.പി.എം ധാരണയുടെ ഭാഗമായി നാമനിര്‍ദ്ദേശ പത്രിക കൃത്യതയില്ലാതെ നല്‍കിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog