ബിജെപിയുടെ രഹസ്യ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടെന്ന് നടന്‍ ജഗദീഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: ബിജെപിയുടെ രഹസ്യ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടെന്ന് നടന്‍ ജഗദീഷ്. ഇടതുപക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ ആണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ജഗദീഷ് പറഞ്ഞു. ബിജെപിയുടെ മുദ്രാവാക്യാം കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണെന്നും അതിന് സിപിഎം പിന്തുണ നല്‍കിയ സിപിഎം ആ ട്രാപ്പില്‍ വീണത് ദയനീയമായ കാഴ്ചയാണെന്നും ജഗദീഷ് പറഞ്ഞു.

പത്തനാപുരത്തു നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജഗദീഷ് ഗണേഷ് കുമാറിനോട് തോറ്റിരുന്നു. ഇന്ന് മുതല്‍ അദ്ദേഹം വീണ്ടും യുഡിഎഫിനു വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങി. സര്‍ക്കാരിന് ഇവിടുത്തെ പ്രതിപക്ഷവും കേരള ജനതയും പ്രകൃതി ദുരന്തങ്ങള്‍ക്കും മാരകമായ കോവിഡിനും സാക്ഷ്യം വഹിച്ചപ്പോള്‍ പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.താന്‍ നേതൃത്വത്തോട് ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha