,റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശി കൊറ്റങ്ങോടന്‍ മുഹമ്മദ് നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്.
ജിദ്ദ ഖാലിദ് ബിന്‍ വലീദ് റോഡില്‍ ഒരു കമ്ബ്യൂട്ടര്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നവാഫ്, വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷം മുമ്ബ് സൗദി അറേബ്യയിലെത്തിയ മുഹമ്മദ് നവാഫ് നാട്ടില്‍ പോയിട്ടില്ലായിരുന്നു.
അവിവാഹിതനാണ്. പിതാവ്: ബഷീര്‍, മാതാവ്: സുനീറ, സഹോദരങ്ങള്‍: അദ്നാന്, ബസ്സാം, മര്വാന് ഫാത്തിമ ഹനാന്. കിങ് അബ്ദുല്‍അസീസ് യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ ഖബറടക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു