ഇരിക്കൂറിൽ പോരടങ്ങി; എ ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ പ​ങ്കെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

menuMadhyamam

ഇരിക്കൂറിൽ പോരടങ്ങി; എ ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ പ​ങ്കെടുത്തു
KERALA
Posted Ondate_range2021-03-21 15:12 IST
Updated Ondate_range2021-03-21 15:12 IST
ഇരിക്കൂറിൽ പോരടങ്ങി; എ ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ പ​ങ്കെടുത്തു

By
മാധ്യമം ലേഖകൻ

കണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ തുടങ്ങിയ​ പൊരിഞ്ഞ ഗ്രൂപ്പ്​ പോരിന്​ അറുതി. രണ്ടാഴ്ച നീണ്ട പരസ്​പര വിഴുപ്പലക്കൽ നിർത്തി മഞ്ഞുരുക്കത്തിന്​​ സ്​ഥാനാർഥി സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ്​ കൺ​വെൻഷൻ വേദിയായി. ശ്രീകണ്ഠപുരത്ത്​ നടന്ന കൺവൻഷനിൽ സോണി സെബാസ്റ്റ്യൻ ഒഴികെയുള്ള എ ഗ്രൂപ്പ് നേതാക്കൾ മിക്കവരും പങ്കെടുത്തു. വ്യക്​തിപരമായ പ്രശ്​നം കാരണമാണ്​ കൺവെൻഷനിൽ പ​ങ്കെടുക്കാതിരുന്നതെന്ന്​ സോണി സെബാസ്റ്റ്യൻ അറിയിച്ചു. ഒരുവിഭാഗം എ ഗ്രൂപ്പ്​ നേതാക്കളും പ​ങ്കെടുത്തിട്ടില്ല.
സ്​ഥാനാർഥി നിർണയം മുതൽ എതിർപ്പുമായി തെരുവിലിറങ്ങിയ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ്​ പിന്മാറിയത്​. തങ്ങൾക്ക്​ അർഹതപ്പെട്ട സീറ്റ്​ തട്ടിയെടുത്തുവെന്നാരോപിച്ച്​ യു.ഡി.എഫ്​ ജില്ലാ ചെയർമാൻ അടക്കമുള്ള നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. ഒത്തുതീർപ്പിലെത്തിയതോ​ടെ രാജി തീരുമാനം പിൻവലിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സ്ഥാനം ഉൾ​പ്പെടെ എ ഗ്രൂപ്പിനു നൽകാ​മെന്ന്​ ഉമ്മൻ ചാണ്ടി നേതാക്കളെ അറിയിച്ചിരുന്നു. സോണി സെബാസ്റ്റ്യന്​ രാജ്യസഭ സീറ്റ്​ നൽകാനും ധാരണയായതായി സൂചനയുണ്ട്​.

വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. വിഭാഗീയത അടഞ്ഞ അധ്യായമാണെന്ന്​ കെ.സി. ജോസഫ്​ എം.എൽ.എ പറഞ്ഞു. അതേസമയം, പ്രശ്​ന പരിഹാരം ആയിട്ടില്ലെന്നും രണ്ടുദിവസത്തിനകം പരിഹാരമാകു​മെന്നും കെ. സുധാകരൻ എം.പി വ്യക്​തമാക്കി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha