ഓല ക്യാബ് ബുക്ക് ചെയ്യുന്നതിനിടെ സാങ്കേതിക പ്രശ്‌നം നേരിട്ടു; കസ്റ്റര്‍ കെയറില്‍ വിളിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുംബൈ: ഓല ക്യാബ് ബുക്ക് ചെയ്യാനായി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ. 42 കാരിയായ മുംബൈ സ്വദേശിനിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുന്നതില്‍ സാങ്കേതിക പ്രശനം നേരിട്ടതോടെയാണ് യുവതി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടത്.

ജസ്റ്റ് ഡയലില്‍ നിന്നാണ് തനിക്ക് കസ്റ്റമര്‍ കെയര്‍ നമ്ബര്‍ ലഭിച്ചതെന്നാണ് യുവതി പറയുന്നത്. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ ക്വിക്ക് സപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം ലഭിച്ചു. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നും യുവതി പറയുന്നു.

യുവതിയുടെ പക്കലുണ്ടായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തട്ടിപ്പ് നടന്നത്.ഭയന്ദര്‍പദയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ യുവതി തിരികെ പോകാനുള്ള ക്യാബ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിഞ്ഞത്. യുവതി ബന്ധപ്പെട്ട നമ്ബര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha