ക​രാ​റു​കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണി​ച്ചാ​ര്‍: കാ​ളി​ക​യ​ത്ത് ക​രാ​റു​കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പി​ട​ല്‍ പ​ദ്ധ​തി ക​രാ​റു​കാ​ര​നാ​യ കൊ​ള​ക്കാ​ട് സ്വ​ദേ​ശി മ​ണ്ണാ​റ​ത്ത് ഷാ​ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ളി​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടു​ന്ന​തി​നെ പ്ര​ദേ​ശ​വാ​സി​യാ​യ ബി​ജു ത​ട​ഞ്ഞി​രു​ന്നു. ത​ര്‍​ക്കം തു​ട​രു​ന്ന​തി​നി​ടെ ക​യ്യി​ല്‍ ക​രു​തി​യ വാ​ക്ക​ത്തി​കൊ​ണ്ട് ഇ​യാ​ള്‍ ഷാ​ജു​വി​ന്‍റെ ഇ​ട​തു​കൈ​ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ജു​വി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കേ​ള​കം പോ​ലീ​സും പേ​രാ​വൂ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബി​ജു​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബി​ജു​വി​ന് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha