കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ ; പ്രചാരണത്തിനായി അമിത് ഷായും യെച്ചൂരിയും ഇന്നെത്തും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ ; പ്രചാരണത്തിനായി അമിത് ഷായും യെച്ചൂരിയും ഇന്നെത്തും

തിരുവനന്തപുരം : കേരളം തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക്. പോരാട്ട ചിത്രം തെളിഞ്ഞതോടെയാണ് സംസ്ഥാനം ഇലക്ഷന്‍ ചൂടിലേക്ക് അമര്‍ന്നത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അവസാനഘട്ട പ്രചാരണത്തിനായി കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക് എത്തുന്നു.

എന്‍ഡിഎ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും. രാത്രി നെടുമ്ബാശ്ശേരിയിലെത്തുന്ന അമിത് ഷാ നാളെ തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിനെത്തും. തലശ്ശേരിയില്‍ പ്രചാരണയോഗം നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ അമിത് ഷാ കണ്ണൂരില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും.ഇടതുപക്ഷത്തിനായി വോട്ടു തേടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന് കേരളത്തിലെത്തും.

23 മുതല്‍ 28 വരെ വിവിധ ജില്ലകളില്‍ സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. 23ന് കാസര്‍കോട്, കണ്ണൂര്‍, 24ന് കോഴിക്കോട്, മലപ്പുറം, 25ന് കോട്ടയം, 26ന് തൃശൂര്‍, 27ന് കൊല്ലം, പത്തനംതിട്ട, 28ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യെച്ചൂരി പ്രചാരണത്തിന് എത്തുക.

പ്രകാശ് കാരാട്ട് 25ന് എറണാകുളം, 26ന് ആലപ്പുഴ, 27ന് കൊല്ലം, 31ന് പാലക്കാട്, ഏപ്രില്‍ ഒന്നിന് കോഴിക്കോട്, രണ്ടിന് കണ്ണൂര്‍ ജില്ലകളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. എസ് രാമചന്ദ്രന്‍പിള്ള, ബൃന്ദ കാരാട്ട്, എംഎ ബേബി തുടങ്ങിയ നേതാക്കളും കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംബന്ധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog