പറവൂരില്‍ പി രാജുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

പറവൂരില്‍ പി രാജുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം


കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരില്‍ പോസ്റ്റര്‍. വി ഡി സതീശന്റെ കയ്യില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി രാജുവിന്റെ കുതിര കച്ചവടം, പറവൂരില്‍ വി ഡി സതീശനെ ജയിപ്പിക്കാന്‍ രാജുവിന് എന്താണ് ഇത്ര വാശി, ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ രാജുവിനെ നേതൃത്വം തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

സേവ് സിപിഐ എന്ന പേരില്‍ ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. സിപിഐയുടെ സീറ്റ് ആയ പറവൂരില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭയില്‍ എന്നും സിപിഎമ്മുമായി കൊമ്ബ്‌കോര്‍ക്കാറുള്ള വി ഡി സതീശനെ ഇത്തവണ പറവൂരില്‍ വീഴ്‌ത്തേണ്ടത് സിപിമ്മിന്റെ ആവശ്യമാണ്രണ്ട് വട്ടം എംഎല്‍എ ആയ പി രാജുവിനെ വീഴ്ത്തി 2001ലാണ് മണ്ഡലത്തില്‍ വി ഡി സതീശന്‍ യാത്ര തുടങ്ങിയത്. പിന്നെ മൂന്ന് തെരഞ്ഞെടുപ്പിലും സതീശന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇതിനിടെ സിപിഐ സംസ്ഥാന നേതാവ് പന്ന്യന്‍ രവീന്ദ്രനെവരെ മണ്ഡലത്തില്‍ ഇറക്കിയെങ്കിലും സതീശനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. 2016 ല്‍ പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനനെ 20, 634 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സതീശന്‍ തോല്‍പ്പിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog