പൊതുജനങ്ങളെ പൊറുതിമുട്ടിച്ച്‌ സമരക്കാര്‍; സിംഘു അതിര്‍ത്തി‍യില്‍ ഇടനിലക്കാര്‍ 'പക്ക' വീടുകള്‍ നിര്‍മിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

പൊതുജനങ്ങളെ പൊറുതിമുട്ടിച്ച്‌ സമരക്കാര്‍; സിംഘു അതിര്‍ത്തി‍യില്‍ ഇടനിലക്കാര്‍ 'പക്ക' വീടുകള്‍ നിര്‍മിക്കുന്നു


കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ ഇടനിലക്കാര്‍ നടത്തിവരുന്ന സമരം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നതായി റിപ്പോര്‍ട്ട്. സമരം നൂറുദിവസം പിന്നിടവേ സ്ഥലത്തെ നാട്ടുകാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി 26ന് നടത്തിയ അക്രമത്തിനുശേഷം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്. നിലത്തോ, ട്രോളികളിലോ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ താത്ക്കാലികമായി സജ്ജമാക്കിയ ഇടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. വേനല്‍ക്കാലത്തെ പ്രതിരോധിക്കുന്നതിന്‍്റെ ഭാഗമായി വീടുകളുണ്ടാക്കാന്‍ തയ്യാറെടുക്കുകയാണ് സമരക്കാര്‍.

വേനല്‍ അടുത്തുവരുന്നതിനാല്‍ കട്ടകള്‍ ഉപയോഗിച്ച്‌ താല്‍ക്കാലിക വീടുകള്‍ നിര്‍മിക്കുകയാണ് ഇക്കൂട്ടര്‍.സിംഘു അതിര്‍ത്തിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് വീട് നിര്‍മാണം നടക്കുന്നത്. പൊതുജനങ്ങളുടെ ജീവിതത്തിന് സമരം പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്ന ആരോപണം നിലനിക്കേയാണ് പുതിയ നടപടിയിലേക്ക് സമരക്കാര്‍ കടന്നിരിക്കുന്നത്. പഞ്ചാബില്‍നിന്നുള്ള കല്‍പണിക്കാരാണ് സമരക്കാര്‍ക്കായി വീടുകള്‍ വെച്ചു നല്‍കുന്നത്.

'സിംഘു അതിര്‍ത്തിയില്‍ 'പക്ക' വീടുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച്‌ വെള്ളിയാഴ്ച പഞ്ചാബില്‍നിന്നുള്ള ഇടനിലക്കാര്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തിയില്‍ നിലവില്‍ നാലു വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനമെങ്കിലും ഇത് പിന്നീട് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എല്ലാ വീടുകളും രണ്ടുനിലയാണ്. ഇതോടെ പൊതുജങ്ങള്‍ക്ക് സമരക്കാരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുമെന്ന് ഉറപ്പായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog