വാട്‌സ്‌ആപ്പില്‍ കണ്ടയാളല്ല വരന്‍: വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി, സംഘര്‍ഷം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

വാട്‌സ്‌ആപ്പില്‍ കണ്ടയാളല്ല വരന്‍: വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി, സംഘര്‍ഷം

ഹൈദരാബാദ്: വിവാഹം വേണ്ടെന്ന് വച്ച്‌ വധു കല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. യുവതിയുടെ ഇറങ്ങിപ്പോക്ക് കലാശിച്ചത് സംഘര്‍ഷത്തിലും.ഇതിനുള്ള കാരണമാണ് വിവാഹത്തിനെത്തിയ എല്ലാവരേയും ഞെട്ടിച്ചത്. ബിഹാറിലെ വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയ എന്ന സ്ഥലത്താണ് സംഭവം.

വധു ആദ്യമായി വരനെ കാണുന്നത് വിവാഹ വേദിയില്‍ വച്ചായിരുന്നു. വാട്‌സ്‌ആപ്പ് വഴി പരിചയപ്പെടുത്തിയ ആളല്ല വരന്‍ എന്ന് പറഞ്ഞായിരുന്നു യുവതി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. എന്ത് സംഭവിച്ചാലും ഇയാളെ വിവാഹം കഴിക്കില്ലെന്നും യുവതി അറിയിച്ചു. വരന്‍ ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യുമെന്ന നിലപാടിലും ഉറച്ചു നിന്നു.

വധുവിന്റെ തീരുമാനത്തെ തുടര്‍ന്ന് വിവാഹത്തിനെത്തിയ എല്ലാവരും മടങ്ങിപ്പോകുകയും ചെയ്തു.വാട്‌സ്‌ആപ്പില്‍ ചിത്രം കാണിച്ച്‌കൊടുത്താണ് വിവാഹം നിശ്ചയിച്ചതെന്ന് വരന്റെ പിതാവ് നാതു ചൗധരി പറയുന്നു. വധുവിന്റെ സമീപനം ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാക്കാന്‍ ഇടയാക്കി. നാട്ടുകാരെത്തി ഇടപെട്ടാണ് വരനേയും ബന്ധുക്കളേയും മടക്കിയയച്ചത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog