ഐഫോണുമായി ജയസൂര്യ ; കോടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ എന്ന് കമന്റുകൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ഐഫോണുമായി ജയസൂര്യ ; കോടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ എന്ന് കമന്റുകൾ

നടൻ ജയസൂര്യ പങ്കുവെച്ച പുതിയ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഐഫോണ്‍ പിടിച്ച്‌ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു കിടിലൻ ചിത്രമാണ് താരം പങ്കുവെച്ചത്. തൊട്ടു പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന കമന്റുകളും നിറയാൻ തുടങ്ങി.
‘ഐഫോണില്‍ ഐഫോണിന്റെ ഫോട്ടോ എടുത്തു ഞങ്ങളെ സെക്രട്ടറിയെ കളിയാക്കുകയാണോ മിസ്റ്റര്‍ , ഇന്നോവ വിടേണ്ടി വരുമോ’, ‘ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല. കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്ക്.’, ‘കിറ്റും വാങ്ങി തിന്നിട്ട് ഇന്നത്തെ ദിവസം ഐ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഇടാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സു വന്നു’, ‘കോടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ ? ?? നിങ്ങള്‍ക്ക് കിറ്റ് കിട്ടിയില്ലേ ??’, ‘ഈ ഐഫോണ്‍ ഒക്കെ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോണ്‍ ആണോ’ എന്നീ രീതിയിലുള്ള കമന്റുകളാണ് ജയസൂര്യയുടെ ചിത്രത്തിന് താഴെ വരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog