'ഇനിയൊന്ന് വീട്ടിലേക്ക് വരൂ'; അശ്വിനോട് ഭാര്യ, ട്വീറ്റ് വൈറല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

'ഇനിയൊന്ന് വീട്ടിലേക്ക് വരൂ'; അശ്വിനോട് ഭാര്യ, ട്വീറ്റ് വൈറല്‍

ഇംഗ്ലണ്ടിനെതിരായ പരമ്ബര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അശ്വിനോട് സ്‌നേഹം കലര്‍ന്ന അഭ്യര്‍ത്ഥനയുമായി ഭാര്യ പ്രീതി. 'ബബ്‌ളില്‍' നിന്ന് അവധിയെടുത്ത് വീട്ടിലേക്ക് വരൂ എന്നായിരുന്നു പ്രീതി അശ്വിന്റെ ആവശ്യം. ട്വീറ്റ് സോഷ്യല്‍‌ മീഡിയയില്‍ വൈറലാണ്. പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു രവിചന്ദ്ര അശ്വിന്‍. പരമ്ബരയിലെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും താരത്തിനായിരുന്നു.

ബബ്‌ളില്‍ നില്‍ക്കുന്ന കളിക്കാര്‍ക്ക് താല്‍ക്കാലിക അവധിയെടുത്ത് വീടുകളിലേക്ക് പോകാന്‍ അനുവാദമില്ല. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച്‌ ടീമിനൊപ്പം തന്നെ നില്‍ക്കണം. ടൂര്‍ണമെന്റുകളും പരമ്ബരകളും കളിക്കുകയാണെങ്കില്‍ പൂര്‍ണമായും കോവിഡ്, ക്വാറന്റീന്‍ മാനദണ്ഡങ്ങളും പാലിക്കണം.നേരത്തെ ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രി ഉള്‍പ്പെടെ ബബ്‌ളിന്റെ പ്രയാസങ്ങളെക്കുറിച്ച്‌ ചൂണ്ടിക്കാണിച്ചിരുന്നു.

നിരവധി റെക്കോര്‍ഡ് നേട്ടങ്ങളാണ് ഇംഗ്ലണ്ട് പരമ്ബരയില്‍ അശ്വിന് മുന്നില്‍ വഴിമാറിയത്. ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി അശ്വിന്‍ മാറി. 32 വിക്കറ്റുകളാണ് നാല് മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ പോക്കറ്റിലാക്കിയത്. അശ്വിന്റെ പേരില്‍ തന്നെയായിരുന്ന റെക്കോര്‍ഡ് തിരുത്തിയാണ് പുതിയ റെക്കോര്‍ഡിട്ടത്.

2015ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സീരീസില്‍ അശ്വിന്‍ 31 വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളിലും നിര്‍ണായകമായ സംഭാവനയാണ് അശ്വിന്‍ ടീമിന് നല്‍കിയത്. സ്വന്തം നാട്ടില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ബാറ്റുകൊണ്ടും പ്രതാപം കാണിക്കാന്‍ താരത്തിന് കഴിഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog