അക്രമരാഷ്ട്രീയത്തിനെതിരെ ആരും വോട്ട് തന്നാലും സ്വീകരിക്കുമെന്നും:സി ഓ ടി നസീർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

അക്രമരാഷ്ട്രീയത്തിനെതിരെ ആരും വോട്ട് തന്നാലും സ്വീകരിക്കുമെന്നും:സി ഓ ടി നസീർ


അക്രമരാഷ്ട്രീയത്തിനെതിരെ ആരും വോട്ട് തന്നാലും സ്വീകരിക്കുമെന്നും. പിന്തുണയുമായി ബിജെപി നേതാക്കൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സി ഒ ടി നസീർ. നീതി നിഷേധത്തിനെതിരെയാണ് തൻ്റെ പോരാട്ടം എന്നും സി ഒ ടി. അക്രമ രാഷ്ട്രീയത്തിൻ്റെ പേരിൽ ഒറ്റപ്പെട്ട നഗരമാണ് തലശ്ശേരി. അഹിംസാ സന്ദേശമാണ് താൻ നൽകുന്നത്. ഇതിനു വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സി ഒ ടി. ബിജെപിയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിനു അക്രമരാഷ്ട്രീയത്തിനെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും എന്നും സി സി ഒ ടി പറഞ്ഞു. കേരളത്തിലുടനീളം നീതി ലഭിക്കാത്തവർ നിരവധിയുണ്ട് . തന്നെ ആക്രമിച്ചതിനെതിരെ എംഎൽഎയുടെ പേര് പറഞ്ഞിട്ടും നീതി നിഷേധിക്കപ്പെട്ടതായും ഇതിനെതിരെയാണ് തന്നെ പോരാട്ടമെന്നും സി ഒ ടി. കിറ്റും,പെൻഷനും മാത്രമല്ല -ഒരു മനുഷ്യന് സമാധാനവും നീതിയും ആണ് പ്രധാനം. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടും ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥരെ മാറ്റി. പ ണമുള്ളവർക്ക് നീതി എന്നത് ജനാധിപത്യ നാട്ടിൽ ചേരില്ലെന്നും സി ഒ ടി കൂട്ടിച്ചേർത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog