പി.ജയരാജന്റെ കൂറ്റൻ ഫ്ളക്സ്‌ ബോർഡ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ ആർ.വി.മെട്ടയിൽ പി.ജെ. ആർമിയുടെ പേരിൽ സ്ഥാപിച്ച പി.ജയരാജന്റെ ചിത്രമുള്ള കൂറ്റൻ ഫ്ളക്സ്‌ ബോർഡ്‌ ചർച്ചയായി. പാർട്ടിയുടെ അറിവോടെയല്ലാതെ സ്ഥാപിച്ച ബോർഡിനുപിന്നിൽ ആരാണെന്ന്‌ വ്യക്തമല്ല. ‘ഉറപ്പാണ്‌ എൽ.ഡി.എഫ്‌.’ എന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ്‌ മുദ്രാവാക്യത്തിന്‌ സമാനമായി ‘ഞങ്ങടെ ഉറപ്പാണ് പി.ജെ.’ എന്നെഴുതി പോരാളികൾ എന്ന അടിക്കുറിപ്പും ഒരു വാളിന്റെ ചിത്രവും പി.ജയരാജന്റെ വലിയ ഫോട്ടോയും ഉൾപ്പെടുത്തിയുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്. 
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനസമിതിയംഗം പി.ജയരാജനെ സി.പി.എം. പരിഗണിക്കാതിരുന്നത് ചർച്ചയായിരുന്നു. ഇതിനെതിരേ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ അദ്ദേഹത്തിനനുകൂലമായി പി.ജെ. ആർമിയുടെ ഫെയ്സ്ബുക്ക് പേജിൽ നൂറുകണക്കിന്‌ പോസ്റ്റുകളിട്ടിരുന്നു. വിമർശനമുയർന്നതോട പോസ്റ്റുകളെ പി.ജയരാജൻ തന്നെ തള്ളിപ്പറഞ്ഞു. ഇത്തരം പോസ്റ്റുകൾ തന്റെ അറിവോടെയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതിനിടെ പി.ജെ. ആർമിയുടെ പേജിലെ പി.ജയരാജന്റെ െപ്രാഫൈൽ ചിത്രം മാറ്റി പകരം പിണറായി വിജയന്റെ ചിത്രമാക്കുകയും ചെയ്തു. രണ്ടുദിവസത്തിനകം ഇതുമാറ്റി വീണ്ടും ജയരാജന്റെ ചിത്രമാക്കി. പോസ്റ്റുകൾ നീക്കുകയുംചെയ്തു. ജയരാജന്‌ അനുകൂലമായി അദ്ദേഹത്തിന്റെ മകന്റെ പോസ്റ്റും പലതവണ വന്നു. ജയരാജന്‌ സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച്‌ അമ്പാടിസഖാക്കളുടെ ഗ്രൂപ്പിൽപ്പെട്ട ധീരജ്‌ സ്പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതും വിവാദമായിരുന്നു. 
മാധ്യമങ്ങൾക്കുമുമ്പിൽ വിവാദപ്രസ്താവന നടത്തിയ ധീരജിനെ ഉടൻതന്നെ പാർട്ടിയിൽനിന്ന്‌ പുറത്താക്കുകയും ചെയ്തു. 
രണ്ടുവർഷം മുൻപ്‌ അമ്പാടി സഖാക്കളുടെ നേതൃത്വത്തിൽ പി.ജയരാജനെ മഹത്ത്വവത്‌കരിച്ച്‌ വലിയ ഫ്ളക്സ്‌ബോർഡ്‌ ഉയർത്തുകയും അദ്ദേഹത്തെക്കുറിച്ച്‌ സംഗീത ആൽബം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ്‌ പാർട്ടിയിൽ വ്യക്തിമാഹാത്മ്യം വളർത്തുന്നതായി ജയരാജനെതിരെ പാർട്ടി സംസ്ഥാനസമിതിയിൽ വിമർശനമുയർന്നത്‌. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha