തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അതിക്രമിച്ചെത്തിയ ആള്‍ തള്ളിയിട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അതിക്രമിച്ചെത്തിയ ആള്‍ തള്ളിയിട്ടു

തൃശൂര്‍ : തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം. തേക്കിന്‍കാട് മൈതാനത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം.

മുതിര്‍ന്ന സിപിഐഎം നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആള്‍ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ ബേബി ജോണ്‍ നിലത്ത് വീണു.

അല്‍പസമയം മുന്‍പാണ് സംഭവം. തൃശൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ബേബി ജോണ്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. പ്രസംഗം തുടങ്ങി അല്‍പ സമയത്തിനകം വേദിയിലേയ്ക്ക് ഒരാള്‍ എത്തി.വേദിയിലുള്ളവരുടെ ശ്രദ്ധ ബേബി ജോണിലേയ്ക്ക് തിരിഞ്ഞു. ഇതിനിടെ വേദിയിലിരുന്ന ആള്‍ ബേബി ജോണിന് സമീപത്തേയ്ക്ക് എത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം. തേക്കിന്‍കാട് മൈതാനത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം. മുതിര്‍ന്ന സിപിഎം നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആള്‍ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ ബേബി ജോണ്‍ നിലത്ത് വീണു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog